Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relay

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ റി​ലേ; ഇ​ന്ത്യ​യ്ക്കു ച​രി​ത്ര സ്വ​ർ​ണം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്സി​ൽ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ലാ​ണ് ഇ​ന്ത്യ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. കി​ര​ൺ, പൂ​വ​മ്മ, പ്രാ​ചി, വി​ത്യാ രാം​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്നു മി​നി​റ്റ് 29.69 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് സ്വ​ർ​ണ​ത്തി​ലേ​ക്ക് കു​തി​ച്ച​ത്. 

ബ​ഹ്റൈ​ൻ വെ​ള്ളി​യും ചൈ​ന വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം 4x100 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലും ഇ​ന്ത്യ വെ​ങ്ക​ലം നേ​ടി. 41.06 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ ഇ​ന്ത്യ പു​തി​യ ദേ​ശീ​യ റി​ക്കാ​ർ​ഡോ​ടെ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഗു​രി​ന്ദ​ർ​വീ​ർ സിം​ഗ്, അ​നി​മേ​ഷ് കു​ജൂ​ർ, ഹ​രി​ത ഭ​ദ്ര,  എ​സ്.​സ്നേ​ഹ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. 

സ്പ്രി​ന്‍റ് റി​ലേ​യി​ൽ 1990ന് ​ശേ​ഷം ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ മെ​ഡ​ലെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​നേ​ട്ട​ത്തി​നു​ണ്ട്. അ​ന്ന് ഇ​ന്ത്യ​ൻ വ​നി​താ ടീം ​വെ​ള്ളി നേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം 5000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഗു​ൽ​വീ​ർ സിം​ഗ് വെ​ങ്ക​ലം നേ​ടി. നേ​ര​ത്തേ 1500 മീ​റ്റ​റി​ലും 10,000 മീ​റ്റ​റി​ലും വെ​ള്ളി നേ​ടി​യ ഗു​ൽ​വീ​റി​ന്‍റെ മൂ​ന്നാം മെ​ഡ​ലാ​ണി​ത്.

Latest News

Corehub Up